Breaking News

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പിതാവ് നിര്യാതനായി..!

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച്‌ ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ആ​രോ​ഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങളായി എയിംസില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ആനന്ദ് സിങ്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ് ബിസ്ത് 1991 ലാണ് വിരമിച്ചത്. ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂര്‍ ആണ് സ്വദേശം. യോ​ഗി ആദിത്യനാഥിന്റെ പിതാവിന്റെ മരണത്തില്‍ ​ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദുഃഖം രേഖപ്പെടുത്തി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …