Breaking News

കൊറോണ വൈറസ്; ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം..!

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വവ്യാപനം തുടരുന്നതായ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്.

ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് വരുന്ന എല്ലാ വിദേശികള്‍ക്കും സ്ക്രീനിംഗ് നടത്തുന്നതിനായി എല്ലാ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. രോഗ ബാധ ഒഴിവാക്കാന്‍ കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …