Breaking News

ലോകം മുഴുവന്‍ ​കൊറോണ ഭീതിയില്‍; വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത വുഹാനിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്…

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. ചൈനയില്‍
മാത്രം മൂവാരത്തിലധികം ആളുകള്‍ രോഗം ബാധിച്ച്‌ മരിച്ചു.

എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. കൂടാതെ ചൈനയില്‍ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു.

ഫലപ്രദമായ വാ‌ക്സിന്‍ കണ്ടെത്താത്തതിനാല്‍ ഇപ്പോഴും രാജ്യങ്ങള്‍തോറും രോഗം പടന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് ലോക രാജ്യങ്ങള്‍ ആശ്ചര്യത്തോടെ നോക്കുന്നത്.

വുഹാനില്‍ മരണങ്ങള്‍ കുറഞ്ഞിരിക്കുന്നു. പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ അവരില്‍ ഒരാള്‍ പോലും വുഹാനില്‍ നിന്നുള്ളവരില്ലെന്നത് തികച്ചും ആശ്വസകരമായ കാര്യമാണ്. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ പത്ത് ദിവസം കൊണ്ടാണ് ഒരേ സമയം ആയിരം പേര്‍ക്ക് ചികിത്സ

നല്‍കാവുന്ന ആശുപത്രിയാണ് ചൈനീസ് സര്‍ക്കാര്‍ നിര്‍മിച്ചത്. കൂടുതലാളുകളിലേക്ക് രോഗം പകരാതിരിക്കാന്‍ സ്കൂളുകളും ഫാക്ടറികളുമൊക്കെ ഒരുപോലെ അടച്ചിട്ടു. മാര്‍ച്ച്‌ അവസാനത്തോടെ കൊറോണയെ പൂര്‍ണമായി തുരത്തുമെന്ന ദൃഢനിശ്ചയത്തിലാണ് അധികൃതര്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …