Breaking News

കൊറോണ വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കുമോ ?? പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…

ലോകം മുഴുവനും ‘കൊലയാളി’ വൈറസിന്‍റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവീഴുന്നത്.

വൈറസ് വ്യാപനത്തെ കുറിച്ച്‌ എല്ലാ ലോകരാഷ്ട്രങ്ങളും ഒന്നടങ്കം ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത്.

കോവിഡ്-19 രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇവ ചൂണ്ടിക്കാട്ടുന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന വൈറസ് വാഹക ദ്രവകണങ്ങള്‍ക്ക് 23 മുതല്‍ 27 അടി

വരെയോ എട്ടു മീറ്റര്‍ വരെയോ സഞ്ചരിക്കാന്‍ കഴിയുമെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോ. പ്രൊഫസര്‍ വ്യക്തമാക്കിയത്. ചുമ, തുമ്മല്‍ എന്നിവയുടെ

ശക്തിയെക്കുറിച്ചു വര്‍ഷങ്ങളായി ഗവേഷണം നടത്തുകയും, ഇതിലൂടെ പുറത്തുവരുന്ന ദ്രവകണങ്ങളുടെ അവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ വായുവില്‍ തങ്ങിനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ശക്തമായ വായുപടലം ദ്രവകണങ്ങള്‍ക്കു കൂടുതല്‍ ഈര്‍പ്പവും ചൂടും നല്‍കും. ഇതോടെ ബാഹ്യപരിസ്ഥിതിയില്‍ ദ്രവകണം ബാഷ്പീകരിക്കാനുള്ള സാധ്യത മറ്റുള്ള ദ്രവകണങ്ങളെക്കാള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഇപ്പോള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി തടയാന്‍ പര്യാപ്തമാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ തുമ്മുമ്‌ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളുടെ സഞ്ചാരപഥം സംബന്ധിച്ച പഴയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …