Breaking News

ബിടെക് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുണ്ടൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന രമ്യശ്രീയെ തടഞ്ഞു നിര്‍ത്തിയ ശശി കഴുത്തിലും വയറിലും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയെ ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രമ്യശ്രീയും ശശിയും ആറ് മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എട്ടാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് യുവതിയും ഇയാളും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ശശിയ്ക്ക് സംശയമുണ്ടായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …