രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയ്യാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി.
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്ട്രോണിക്ക് മീഡിയകള്‍ക്ക് നല്കി ഇളവുകള്‍ തുടരുന്നതാണ്.
റേഷന്‍, പച്ചക്കറി, പാല്, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്കിയരുന്ന ഇളവുകളും തുടരും, കൂടാതെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും, തേയിലത്തോട്ടം തുറക്കാന്‍ സാധിക്കും.
തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്കിയിട്ടുള്ളവ;
- പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്.
- പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
- റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.
- പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അതോറിറ്റിക്കും
- പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും
- സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബ ന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
- തേയിലത്തോട്ടം തുറക്കാം. എന്നാല്‍ അമ്ബത് ശതമാനം തൊഴിലാളികള്‍ മാത്രം.
- അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
- ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാരെ അനുവദിക്കും.
- ആംബുലന്‍സുകള്‍, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
- അവശ്യസാധനങ്ങളുടെ അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കും. ഹൈവേ ഡബ്ബകള്‍, ട്രക്ക് റിപ്പയര്‍ ഷോപ്പുകള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോള്‍ സെന്ററുകള്‍ എന്നിവ ഏപ്രില്‍ 20 മുതല്‍ തുറക്കാനാകും. ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
പൊതുഗതാഗതത്തിന് ഇളവുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.