ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ നോക്കിയാല്‍ പണികിട്ടും. പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയീടാക്കേണ്ടിവരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ
പശ്ചാത്തലത്തില്‍ കേരള പോലീസ് ആക്‌ട് ചട്ടം ഭേദഗതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പോലീസ് ആക്‌ട് നിലവില്‍വന്നശേഷം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പോലീസിന് പിഴയീടാക്കാം.
പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ പകരുന്നതിന് കാരണമാകുമെന്ന് കണ്ടാണ് കര്‍ശനമായ നിരോധനവും പിഴയും ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ
തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.