Breaking News

കോവിഡില്‍ മുങ്ങി കേരളം; സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്ക് കോവിഡ് ; 23 മരണം…

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇന്ന് സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 പേരുടെ മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 7570 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഒക്‌ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരിശോധനാ നിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് 10ന് മുകളിലാണ് നില്‍ക്കുന്നത്. ഇതിനര്‍ത്ഥം ഇനിയും കേസുകള്‍ ഉയരുമെന്നാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …