Breaking News

വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച്‌ വിവാഹം നടത്തി…

വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച്‌ വിവാഹം നടത്തി.

രാജസ്ഥാനിലെ കെലവാരയിലെ കോവിഡ് സെന്ററിലാണ് നവവരനും വധുവും പിപിഇ കിറ്റ് ധരിച്ച്‌ വിവാഹിതരായത്.

വധൂവരന്മാര്‍ക്ക് പുറമെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ഇദ്ദേഹവും പിപിഇ കിറ്റ് ധരിച്ചിരുന്നു.

വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ലക്ഷം കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …