Breaking News

ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ന്; ഇരട്ട മത്സരങ്ങള്‍ കുറയ്ക്കാന്‍ ബിസിസിഐ…

ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ലേക്ക് നീട്ടാന്‍ ബിസിസിഐ. സെപ്റ്റംബറില്‍ യുഎഇയിലെ കനത്ത ചൂടില്‍ പ്രതിദിനം രണ്ടു മത്സരങ്ങള്‍ നടത്തുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം.

ഇതിനായി ബിസിസിഐ സമിതി എല്ലാ സാധ്യതയും തേടുകയാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19

ഞായറാഴ്ച ആരംഭിച്ച്‌ ഒക്ടോബര്‍ 15ന് ഫൈനല്‍ മത്സരത്തോടെ അവസാനിക്കും. നേരത്തെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 10നാണ് നിശ്ചയിച്ചിരുന്നത് എന്നാല്‍ ബിസിസിഐയും

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 15 വരെ നീട്ടാന്‍ ധാരണയായി “സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് സമയം.

ആദ്യം ബിസിസിഐ 10 ഇരട്ട മത്സരങ്ങളാണ് ആലോചിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബറിന്റെ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയില്‍ വളരെ ചുരുങ്ങിയ ഇടവേളകളില്‍ ഉച്ചക്ക് ശേഷം 10

മത്സരങ്ങള്‍ കളിക്കുന്നത് കളിക്കാരെ ശാരീരികമായി തകര്‍ക്കും” ബിസിസിഐ വക്താവ്പി ടിഐയോട് പറഞ്ഞു. “അതുകൊണ്ട് ഒക്ടോബര്‍ 15 ആണെങ്കില്‍ അത് ഒരു വെള്ളിയാഴ്ചയാണ്,

ഇന്ത്യയിലും ദുബായിയിലും പുതിയ ആഴ്ചയുടെ തുടക്കമാണ്. യുഎഇയില്‍ അവധി ആയത് കൊണ്ടു തന്നെ കൂടുതല്‍ ആരാധകര്‍

മത്സരം കാണാന്‍ എത്തും. അതോടൊപ്പം 10 ഇരട്ട മത്സരങ്ങള്‍ എന്നത് അഞ്ചോ ആറോ ആയി ചുരുക്കാനും സാധിക്കും, അങ്ങനെ രണ്ടു ഗുണങ്ങളുണ്ട്. വക്താവ് പറഞ്ഞു. നിലവില്‍ ബിസിസിഐ അധ്യക്ഷന്‍

സൗരവ് ഗാംഗുലി, ഉപ അധ്യക്ഷന്‍ രാജീവ് ശുക്ല, സിഇഒ ഹേമങ് അമിന്‍, ട്രഷറര്‍ അരുണ്‍ ദുമല്‍, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ അവസാന ഘട്ട തീരുമാനങ്ങള്‍ക്കായി യുഎഇയില്‍ ആണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …