സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിയായിരുന്നു. ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്.
ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്…
കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്ബാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്.
കോവിഡ് കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങൾക്കുമായി എല്ലാ ജില്ലകളിലും മൂല്യനിർണയ ക്യാമ്പ് ഒരുക്കിയിരുന്നു.
അധ്യാപകർ കുറവുള്ള ക്യാമ്പുകളിൽ ആവശ്യമായവരെ നിയമിക്കാൻ ഡി.ഇ.ഒമാർക്ക് ചുമതല നൽകിയിരുന്നു. അധ്യാപകർ സമയബന്ധിതമായി മൂല്യനിർണയത്തിൽ സഹകരിച്ചതോടെയാണ് നിശ്ചയിച്ചതിലും നേരത്തേ മൂല്യനിർണയം പൂർത്തിയാക്കാനായത്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയവും അവസാനഘട്ടത്തിലാണ്. ജൂലൈ 10 ന് പ്രസിദ്ധീകരിക്കാനാണ് സൂചന.