സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക.
അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണം. പ്രതിദിനം 400ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്ബര്‍ക്ക രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞു.
ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തില്‍
കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി.
ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല, വളരെ അപകടകരമായ സാഹചര്യമാണിതെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.