Breaking News

പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍..

പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തിരുവമ്പാടി സ്വദേശി നവീനാണ്(40) അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ഉത്തരവാദി നവീനാണെന്ന് ഡയറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.

എന്നാല്‍ പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷത്തിന് ശേഷം നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നെന്നും രണ്ടാം ഭാര്യ വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …