കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്ബര്ക്കമുണ്ടായതിനാലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
രോഗലക്ഷണമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള അമിത് ഷായുടെ അമിത് ഷായുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY