പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ദിവസമായ 26ന് നടക്കുന്ന നെറ്റ് പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ ആശങ്കയില്‍.
പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കുമെന്ന് ഉറപ്പായതോടെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യവും സുരക്ഷാ ക്രമീകരണമൊരുക്കണമെന്നു ആവശ്യമുയര്‍ന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 26ന് രാവിലെയും ഉച്ചകഴിഞ്ഞുമാണ് നെറ്റ് പരീക്ഷ നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകളുമുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ പൊതു വാഹനഗതാഗതം നിശ്ചലമാകും.
NEWS 22 TRUTH . EQUALITY . FRATERNITY