രാജ്യത്ത് ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും
ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടാണ് ഇന്ധനവിലയുടെ വര്‍ധന.
NEWS 22 TRUTH . EQUALITY . FRATERNITY