തൃശ്ശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.
പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും.
സാമ്ബിള്‍ വെടിക്കെട്ട് കുഴിമിന്നല്‍ മാത്രം. വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.