സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസിനെ കണ്ടെത്താൻ കൂടുതല്‍ പരിശോധന നടത്തും. ഇരട്ട വകഭേദം വന്ന വൈറസാണോ എന്നത് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
അന്യസംസ്ഥാനത്ത് നിന്നും വരുന്നവരില്‍ രോഗബാധയുള്ളവരുടെ സാമ്ബിള്‍ പ്രത്യേകമായി പരിശോധിക്കാനും തീരുമാനം. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വലിയ രോഗ വ്യാപനത്തിന് ഇടയാക്കിയ
സാഹചര്യത്തിലാണ് വൈറസ് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നതാണ് പരിശോധിക്കുക. ആരോഗ്യവകുപ്പിലെ പ്രത്യേക സമിതിയാകും പരിശോധന നടത്തുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗമാണ് ആരോഗ്യ വകുപ്പിനോട് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY