Breaking News

വിലക്ക് പിന്‍വലിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്താം..

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള

എല്ലാ വിവാഹങ്ങളും നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഓരോ വിവാഹ സംഘത്തിലും 12 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക. ക്ഷേത്രത്തില്‍

നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …