Breaking News

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; മൃതദേഹങ്ങള്‍ നിറഞ്ഞ് ശ്മശാനങ്ങള്‍…

രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം കൂടിയതോടെ, ഇന്ത്യയിലെ പല സ്ഥലങ്ങളിലേയും ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുടെ നീണ്ട നിരയാണ്. മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ മേഖലയെ താറുമാറാക്കിയിരിക്കുകയാണ്.

314,835 കോവിഡ് കേസുകളാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്. വ്യാഴാഴ്ച ഇന്ത്യയില്‍ 2,104 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 568 മരണങ്ങളും ഡല്‍ഹിയില്‍ 249 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍

മെഡിക്കല്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി കോവിഡ് -19 രോഗികള്‍ മരിച്ചിരുന്നു. ഈ മാസം ആദ്യം മുതല്‍ കോവിഡ് -19 മൂലമുണ്ടായ മരണങ്ങളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനയാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …