 മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് അരുണാചല്‍ പ്രദേശിലെ ഈറ്റനഗറിലെ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്.
മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് അരുണാചല്‍ പ്രദേശിലെ ഈറ്റനഗറിലെ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്.
ഇയാള്‍ ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ്. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷ് ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്ന് മൃഗശാല ക്യൂറേറ്റര്‍ റയാ ഫാല്‍ഗോ മാധ്യമങ്ങളോട് പറഞ്ഞു. കടുവയുടെ വിരഹകേന്ദ്രമായ പ്രധാന കൂട്ടിലേക്ക് ജീവനക്കാര്‍
കയറുമ്ബോള്‍ കടുവകളെ മറ്റൊരു അനുബന്ധ കൂട്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ മാറ്റിയ കൂടുകള്‍ തുറന്നിരുന്നുവെന്നാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനസിലായത്. മൃഗശാലയിലെ മൃഗ പരിപാലകരില്‍ നിന്നും
സംഭവിച്ച തെറ്റാണ് ഇത്തരത്തില്‍ ഒരു അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY
				 
			 
						
					 
						
					 
						
					