ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ്
ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമി കമ്ബനിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന
വീഡിയോയും ഷവോമി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു.