കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.
പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍
ഗുരുദിന്‍ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത ആലപ്പുഴയിലും
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃശ്ശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി കെ സേതുരാമന് കാസര്‍കോടിന്റെയും ചുമതല
ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസര്‍മാര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കാന്‍ നടപടി സ്വീകരിക്കും.