Breaking News

ഉത്തര്‍പ്രദേശില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി; 18 മരണം; നിരവധി പേർക്ക് പരിക്ക്…

ഉത്തര്‍പ്രദേശ് ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഇവരുടെ ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു. അതിനിടെ വേഗതയില്‍ എത്തിയ ട്രക്ക് ഇവരുടെ

മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തല്‍ക്ഷണം മരിച്ചു. കൊല്ലപ്പെട്ടവര്‍ ദാര്‍ഭംഗ, സീതാമര്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു. രക്ഷാസേന എത്തിയാണ് ബസിനുള്ളില്‍ കുടുങ്ങിയ

മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സീനിയര്‍ പോലീസ് ഓഫീസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …