Breaking News

വെള്ളപ്പൊക്കം ; പശ്ചിമ യൂറോപ്പില്‍ വ്യാപക നാശനഷ്ടം ; മരണം 183 ആയി…

പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ 183 മരണങ്ങളാണ് ഇതുവരെ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് ജര്‍മ്മനിയിലാണ്.

ജര്‍മ്മനിയില്‍ മാത്രം 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്.  അതെ സമയം പ്രളയ ക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ജര്‍മ്മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്- പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.

110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 670-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിരവധി പേരെ കാണാതിട്ടുണ്ടെന്നും

പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാവുകയാണ്. ഇവിടെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ട്വീറ്റ് ചെയ്തു.

പ്രളയക്കെടുതിയില്‍ ബെല്‍ജിയത്തില്‍ മാത്രം 20 പേര്‍ മരണപ്പെട്ടതായാണ് വിവരം. നെതര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയിടങ്ങളും കനത്ത മഴയുടെ ഭീതി ഉയര്‍ത്തുന്നു.

പ്രദേശങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യം എത്തി

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അതെ സമയം ദുരന്തത്തിന്റെ വ്യാപ്തി എത്രയാണെന്ന് ഇനിയും വ്യക്തമല്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാത്രമേ അതിനെക്കുറിച്ച്‌ പറയാന്‍ സാധിക്കുകയുള്ളൂ എന്ന് ജര്‍മന്‍ വൈസ് ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …