Feb 12, 2026 7:46 AM
Breaking News

ഇന്ത്യന്‍ ടീമിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…

ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മര്‍ദ്ദത്തില്‍. ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയാലും രോഗം സ്ഥിരീകരിച്ച താരങ്ങള്‍ ലങ്കയില്‍ തുടരും. ചഹലും കൃഷ്ണപ്പയും ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും അവസാനത്തെ രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിരുന്നില്ല.

നേരത്തെ ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി20 മത്സരം ഒരു ദിവസം നീട്ടിയിരുന്നു. അതിനാല്‍ രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ അടുത്തടുത്ത ദിനങ്ങളില്‍ നടത്തേണ്ടിവന്നു.

ജൂലൈ 27നാണ് ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കയിലെത്തിയതു മുതല്‍ കളിക്കാര്‍ ബയോ ബബിളിലായിരുന്നു. അതിനാല്‍ തന്നെ താരത്തിന് എവിടെ നിന്ന്

കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ബയോ ബബിളില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരണമല്ല

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …