Breaking News

യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം…

ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളില്‍ വന്‍ വര്‍ധനവ്. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ വഴി നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ 15.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്. 6.06 ലക്ഷം കോടി രൂപയാണ് ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം.

ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം കൂടുതലാണ്. രാജ്യത്ത് യുപിഐ ഇടപാടുകള്‍ ആരംഭിച്ചത് 2016 ലാണ്. 2019 ഒക്ടോബറിലാണ് ഒരു ബില്യണ്‍ ഇടപാടുകളെന്ന നേട്ടം യുപിഐ സ്വന്തമാക്കിയത്.

2020 ഒക്ടോബറില്‍ രണ്ട് ബില്യണ്‍ ഇടപാടെന്ന നേട്ടവും യുപിഐ നേടി. ജൂണില്‍ 2.8 ബില്യണ്‍ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച്‌ 11.56 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വിശദമാക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …