Breaking News

നിപ വൈറസ് ബാധയില്‍ ആശങ്ക അകലുന്നു; സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും…

നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 140 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് പുറത്തുവന്നതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി ഇന്നലെ നെഗറ്റീവായിരുന്നു. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ കോഴിക്കോട്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്

ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത് ഗുണം ചെയ്തു. അതേസമയം ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്കാര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …