നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മുക്കം നഗരസഭയിലെ അഞ്ചു ഡിവിഷനുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് പന്ത്രണ്ടുകാരന് മരിച്ചതിനെ തുടര്‍ന്ന് സമീപപ്രദേശമായ മുക്കം നഗരസഭയിലെ 18, 19, 20, 21, 22, ഡിവിഷനുകളായിരുന്നു
കര്‍ശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയിരുന്നത്. അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് നിയന്ത്രങ്ങള്‍ പിന്‍വലിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു