Breaking News

കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കും; ആരോഗ്യ മന്ത്രി വീണ ജോര്‍ജ്…

കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം സ്വാഭാവീകമായി കൂടുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാകും സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം നല്‍കുകയെന്നും അന്തിമ ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും സിറോ സര്‍വേ നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കും. ഇതനുസരിച്ച്‌ വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കാനും കൃത്യതയോടെ നടപ്പിലാക്കാനും സാധിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …