Breaking News

കണ്ണുതള്ളുന്ന കോടികള്‍ സ്വന്തമാക്കി ഓസീസ്, ടി20 ലോകകപ്പിലെ സമ്മാനത്തുകയിങ്ങനെ…

ടി20 ലോകകപ്പില്‍ കിരീടം ചൂടിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെതിരായ കലാശക്കളിയില്‍ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ടി20 ലോകകിരീടം ഷെല്‍ഫില്‍ എത്തിച്ചത്. ഇതോടെ കൈനിറയെ സമ്മാനത്തുകയ്ക്കും ഓസ്‌ട്രേലിയന്‍ ടീം അര്‍ഹരായി.

മൊത്തം 42 കോടി രൂപയാണ് ലോകകപ്പിലെ പ്രൈസ്മണിയിനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കൗണ്‍സില്‍ ചിലവഴിക്കുന്നത്. ഇതില്‍ വിജയികളായ ഓസ്‌ട്രേലിയക്കാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക. ഏകദേശം 12 കോടി രൂപയാണ് ലോകകപ്പിലെ വിജയികളായ ഓസ്‌ട്രേലിയക്ക് ലഭിച്ചത്.

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ന്യൂസിലന്‍ഡിന് ഏകദേശം 6 കോടി രൂപയോളമാണ് പ്രൈസ്മണിയായി ലഭിക്കുക. സെമി ഫൈനലിലെത്തിയ പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ 3 കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചു. സൂപ്പര്‍ 12 ഘട്ടത്തില്‍ കളിച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള 8 ടീമുകള്‍ക്ക് ഏകദേശം 52 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ഐസിസി നല്‍കുക.‌

ഇതുകൂടാതെ സൂപ്പര്‍ 12 ഘട്ടത്തിലെ ഓരോ വിജയത്തിനും 29.73 ലക്ഷം രൂപ വീതമാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇങ്ങനെ വരുമ്പോള്‍ ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയക്ക് ലഭിക്കുന്ന ആകെ തുക 13.1 കോടി രൂപയും, ഇന്ത്യക്ക് ലഭിക്കുക 1.41 കോടി രൂപയും ലഭിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …