കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നടി ഏതാനും ആഴ്‌ചകളായി അസുഖബാധിതയായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ചു നാളുകളായി നടി അസുഖ ബാധിതയായിരുന്നെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അന്തരിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതന്‍റെ ഭാര്യയാണ് ലളിത. 1978-ൽ ആരംഭിച്ച അഭിനയ ജീവിതത്തിൽ ഇതുവരെ 550-ലധികം സിനിമകളിൽ അഭിനയിച്ച ലളിത,
നാല് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് നടനും സംവിധായകനുമാണ്. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.