ഇന്ത്യയില്‍ ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ് രോഗം ബാധിച്ചു മരിച്ചത്. അസുഖ ബാധിതരായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ്
ഇരുവരിലും അപകടകരമായ വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ശ്വാസകോശ സംബന്ധമായ അസുഖം മൂലമായിരുന്നു ഇവര്‍ ചികിത്സ തേടിയത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് ആണെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.