ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെയെന്ന് പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
‘ ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ. പക്ഷേ ഞാന്‍ പ്രതിസന്ധികളില്‍ നിന്ന് ഓടി ഒളിക്കുന്ന ആളല്ല. ഇതൊക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍, ‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്
ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടിവന്നേനെ. എന്റെ കൂടെ ദൈവമുണ്ട് എന്ന കാര്യം മനസിലായല്ലോ. ഞാന്‍ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവര്‍ തന്നെ എന്നെ കുറ്റം പറഞ്ഞേനെ. കെഎസ്‌ആര്‍ടിസിയുടെ അവസാനം കുറിച്ച ഗണേഷ് കുമാര്‍ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൃപയാണ്.’- ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടത്തെ പറ്റിയുള്ള ചോദ്യത്തിന് മാധ്യമങ്ങളുടെ ശുഷ്‌കാന്തി കാരണം പിന്തുടര്‍ന്നതിനാല്‍ അപകടങ്ങള്‍ ഇപ്പോള്‍ കുറവുണ്ടെന്നായിരുന്നു മന്ത്രി ആന്‍റണി രാജുവിന്റെ മുനവച്ച മറുപടി.