2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാല്‍ ചൗടാലയുടെ പേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ സീതാറാം യെച്ചൂരി,
നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉല്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. നീതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മുന്‍ ഉപ പ്രധാന മന്ത്രിയും, ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവി ലാല്‍ ചൗടാലയുടെ പേരില്‍ ഹരിയാനയിലെ ഫത്തേബാദില്‍ ഓം പ്രകാശ് ചൗടാല റാലി നടത്തുമ്ബോള്‍ അതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. പ്രതിപക്ഷ നേതാക്കളെയൊക്കെതന്നെ റാലിയിലേക്ക് ഓം പ്രകാശ് ചൗടാല നേരിട്ട് ക്ഷണിച്ചിരുന്നു.
റാലിയില്‍ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.