തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ സർക്കാർ നിർദേശത്തെ തുടർന്ന് ഉടൻ സ്ഥാനമൊഴിയും. വൈസ് പ്രസിഡന്‍റിനോടും അഞ്ച് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകി.
കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2019ൽ ടി.പി ദാസന്‍റെ പിൻഗാമിയായാണ് മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിയത്.
NEWS 22 TRUTH . EQUALITY . FRATERNITY