മസ്കത്ത്: വടക്ക്-പടിഞ്ഞാറൻ കാറ്റ് മൂലം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്. കാറ്റ് ദൃശ്യപരതയെ ബാധിക്കാനും സാധ്യതയുണ്ട്.