പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി മെസ്സി 1.73 കോടി രൂപയാണ് ചെലവഴിക്കുന്നത്. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരീസിലെ മെസ്സിയുടെ അപ്പാർട്ട്മെന്‍റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും അർജന്‍റീനയുടെ ലോഗോയും ഉണ്ട്.
സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്ക് വേണ്ടി നിർമ്മിച്ചത് ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ്. ലോകകപ്പ് നേടിയ ടീമിലെ എല്ലാ കളിക്കാർക്കും സമ്മാനം നൽകണമെന്നാണ് മെസ്സിയുടെ ആഗ്രഹം. എന്നാൽ പതിവുപോലെ വാച്ചുകൾ നൽകാൻ താത്പര്യമില്ലെന്നും മെസ്സി പറഞ്ഞു. ഇതോടെയാണ് കളിക്കാരുടെ പേരുകൾ എഴുതിയ സ്വർണ്ണ ഐഫോണുകൾ നൽകാനുള്ള ആശയം മെസ്സിക്ക് മുന്നിൽ വെച്ചതെന്ന് ഇഡ്സൈൻ സിഇഒ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY