Breaking News

ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ര്‍ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു…

രണ്ട് പെണ്‍മക്കളെയും കൊന്ന് ബലി നല്‍കിയ സംഭവത്തില്‍ മാതാപിതാക്കൾ അറസ്റ്റില്‍. മാ​ദ​ന​പ​ല്ലേ​യ്ക്ക് സ​മീ​പ​മു​ള്ള ശി​വ് ന​ഗ​റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ​ദ്മ​ജ​യും ഭ​ര്‍​ത്താ​വ് പു​രു​ഷോ​ത്ത​മ​നും ചേ​ര്‍​ന്നു മ​ക്ക​ളാ​യ ആ​ലേ​ഖ്യ(27)​യെ​യും സാ​യി ദി​വ്യ(21)​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാ​ഗ്രത…Read more

പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​വി​ടു​ത്തെ ടീ​ച്ച​റു​മാ​ണ് പു​രു​ഷോ​ത്ത​മ​നും പ​ദ്മ​യും. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍ കേ​ട്ട​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

ബ​ലം പ്ര​യോ​ഗി​ച്ച്‌ പോ​ലീ​സ് വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന​പ്പോ​ഴാ​ണ് പൂ​ജാ മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ക​ലി​യു​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളെ ബ​ലി ന​ല്‍​കി​യ​തെ​ന്നും കു​ട്ടി​ക​ള്‍ പു​ന​ര്‍​ജീ​വി​ക്കു​മെ​ന്നും അ​തി​നാ​യി ഒ​രു ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടെ​ന്നു​മാ​ണ് ദ​മ്ബ​തി​ക​ള്‍ പ​റ‍​യു​ന്ന​ത്.

ഡം ​ബെ​ല്‍ പോ​ലു​ള്ള മൂ​ര്‍​ച്ച​യി​ല്ലാ​ത്ത വ​സ്തു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സംഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത് പ്ര​ദേ​ശ​ത്തെ മ​ന്ത്ര​വാ​ദി​യു​ടെ പ​ങ്കും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …