Breaking News

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ…

കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷ- കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021 ഏപ്രില്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2019 പ്രവേശനം സെപ്തംബര്‍ 16,20,22 തിയതികളിലും 2017, 18 പ്രവേശനം സെപ്തംബര്‍ 27, 29 തിയതികളിലും നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റര്‍ 2020 ഏപ്രില്‍ റഗുലര്‍/സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലാ ഏപ്രില്‍ 2020 ബിപിഎഡ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌കോവിഡ്

പ്രത്യേക പരീക്ഷ സെപ്തംബര്‍ 13ന് നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് (ഏപ്രില്‍ 2020)രണ്ടാം സെമസ്റ്റര്‍ , (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …