Breaking News

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്

ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്.

കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്.

വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടതും ഗതാഗതം നിര്‍ത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താല്‍ക്കാലികമായി ഉയര്‍ത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്ബ് ചൈന 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്.

കൂടാതെ വുഹാനില്‍ നിന്നു പൊട്ടിപുറപ്പെട്ട കൊറോണ എന്ന മഹാമാരി ചൈനയുടെ മാത്രമല്ല ലോക സമ്ബദ് വ്യവസ്ഥയുടെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്.

വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …