Breaking News

കേരളത്തില്‍ വീണ്ടും‌ കോവിഡ് പ്രകമ്ബനം ; ഇനി ‘ബാക്ക് ടു ബേസിക്സ്’; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയില്‍ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്.

അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്. എറണാകുളം ജില്ലയിലാണ് രോഗികള്‍ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്.

ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ര്‍ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു…Read more

കണ്ണൂരില്‍ ഒരാഴ്ചകൊണ്ട് 40 ശതമാനത്തിലധികമാണ് രോഗികളുടെ വര്‍ധന. തിരുവനന്തപുരത്താകട്ടെ 33ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ഒന്നരമാസത്തിനുശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ന് മുകളിലായെന്നതും ശ്രദ്ധേയമാണ്.

ദേശീയശരാശരി 2 ആണെന്നിരിക്കെയാണ് സംസ്ഥാനത്തെ ഈ കുതിച്ചുകയറ്റം. സംസ്ഥാനത്തെ പല ജില്ലകളിലും ടിപിആര്‍ 12ന് മുകളിലാണ്. വയനാട്ടിലത് 14.8 ഉം കോട്ടയത്ത് 14.1 ഉം ആണ് നിരക്ക്.

അതേസമയം 72891 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട് . കൊവിഡ് തീവ്രമാകുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. 149പേരാണ് വെന്‍റിലേറ്ററില്‍ ചികില്‍സയിലുള്ളത്. 505 പേര്‍ ഐസിയുവുകളിലും തുടരുകയാണ്.

കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാ​ഗ്രത…Read more

പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതമടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതും രോഗബാധ കൂടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍ . സമ്ബൂര്‍ണ അടച്ചിടല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാല്‍ മാസ്ക്, സാമൂഹിക അകലം ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിനായി ബ്രേക്ക് ദ ചെയിനുശേഷം ബാക്ക് ടു ബേസിക്സ് എന്നപേരില്‍ രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ നടപടി തുടങ്ങാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …