അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു.
“ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം പാലിച്ചു. നാളെ അവിടെ ബി.ജെ.പി വിജയറാലി സംഘടിപ്പിക്കുന്നുണ്ട്”. പാർട്ടി സ്പോൺസർ ചെയ്ത കലാപത്തിന്‍റെ വിജയമാണ് ആഘോഷിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY