അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയും സി. ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജെയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജീത് 2019 ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ ഗ്രൂപ്പിന്‍റെ ഫിനാൻസ് ഡിവിഷൻ വൈസ് പ്രസിഡന്‍റാണ്. സ്ട്രാറ്റജിക് ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് റിസ്ക് ആൻഡ് ഗവേണൻസ് പോളിസി ഡിവിഷൻ എന്നിവയിൽ സിഎഫ്ഒ ആയാണ് ജീത് കരിയർ ആരംഭിച്ചത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിവാഹം നടക്കുമെന്നാണ് സൂചന.