Breaking News

ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും…

കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്‍കിയ ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്.

വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്‌ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്.  സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍

സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത.

ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. പത്ത് ഭാഷകളിലായാണ് ഈ ആപ്പ് ലഭ്യമാകുക. ഇംഗ്ലീഷ്, മലയാളം, കന്നട, തമിഴ് അടക്കമുളള ഭാഷകള്‍ ജോഷ് ആപ്പില്‍ ഉപയോഗിക്കാനാവും.

ജോഷ് ആപ്പിലേക്ക് ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ജോഷ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ആപ്പില്‍ കയറിക്കഴിഞ്ഞാല്‍ ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …