Breaking News

ജിയോയ്ക്ക് വന്‍ തിരിച്ചടി; പബ്​ജിയെ തിരിച്ചുകൊണ്ടുവരാൻ പുതിയ നീക്കവുമായി എയർടെൽ…

റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്​.

എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലിന്‍റെ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി.

എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇതുമായി ​ബന്ധപ്പെട്ടുള്ള സ്ഥിരീകരണം വന്നേക്കുമെന്നാണ് സൂചന​.

ഇന്ത്യയില്‍ കഴിഞ്ഞ മാസം പബ്​ജി നിരോധിച്ചതിന്​ പിന്നാലെ ഗെയിമിന്‍റെ ഡൗണ്‍ലോഡ്​ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …