Breaking News

രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം; ഇനി പ്രതികരിക്കാന്‍ ഞാനില്ല; വിവാദത്തില്‍ നയം വ്യക്തമാക്കി കെ പി എസി ലളിത…

മോഹിനിയാട്ട വിവാദത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച്‌ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി ലളിത.

ഇനി ഈ വിഷയത്തില്‍ ഭൂകമ്ബം ഉണ്ടാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെ പി എസി ലളിതയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും അവര്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നുമാണ് രാമകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ചിന്തിക്കുമ്ബോള്‍ അത് ലളിതച്ചേച്ചി പറ‍ഞ്ഞതാവില്ല എന്നാണ് തോന്നുന്നത്.

പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നും രാമകൃഷ്ണന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല.അതാേടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറഞ്ഞെങ്കിലും രാമകൃഷ്ണന്‍ അത് സ്വീകരിച്ചതില്ല.

തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്സണായ കെ പി എസി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച്‌ അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

എന്നാല്‍ പിന്നീട് ചെയര്‍പഴ്സണ്‍ വാക്കുമാറ്റിയെന്നാണ് ആരോപണമുയര്‍ന്നു. അവസരം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ രാമകൃഷ്ണന്‍ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചതോടെ സംഭവം ഏറെ വിവാദമായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …