Breaking News

കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായി 10,000 കടന്ന് കോവിഡ് രോഗികള്‍; 22 മരണം; നാല് ജില്ലകളില്‍ ഗുരുതരം…

കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോഴിക്കോട് 1576
മലപ്പുറം 1350
എറണാകുളം 1201
തിരുവനന്തപുരം 1182
തൃശൂര്‍ 948
കൊല്ലം 852
ആലപ്പുഴ 672

പാലക്കാട് 650
കണ്ണൂര്‍ 602
കോട്ടയം 490
കാസര്‍ഗോഡ് 432
പത്തനംതിട്ട 393
വയനാട് 138
ഇടുക്കി 120

9542 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 1488
മലപ്പുറം 1224
എറണാകുളം 1013
തിരുവനന്തപുരം 1155
തൃശൂര്‍ 931
കൊല്ലം 847
ആലപ്പുഴ 667
പാലക്കാട് 372
കണ്ണൂര്‍ 475

കോട്ടയം 489
കാസര്‍ഗോഡ് 407
പത്തനംതിട്ട 271
വയനാട് 131
ഇടുക്കി 72

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …