ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പോലീസ് ബോധപൂർവം ശ്രമിക്കുന്നതായി ആരോപണം .കുഞ്ഞിനെ തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതുതന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ അതിൻറെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോട് പങ്കുവെച്ചത്.
കാറിൽ തട്ടിക്കൊണ്ടു പോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്ക് ഗുളിക കൊടുത്തുവെന്നും പോലീസ് പറഞ്ഞു .കുട്ടിയെ ശാന്തമാക്കാൻ ആണ് ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏത് ഗുളികയാണ് കുട്ടിക്ക് നൽകിയത് എന്ന് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയില്ല.
NEWS 22 TRUTH . EQUALITY . FRATERNITY