വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം മാറ്റി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ വ്യാപകമായ പ്രതിഷേധം ആരംഭിച്ചു .ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കന്ന കെട്ടിടം സ്കൂളിനും ചർച്ചിനു 200 മീറ്റർ ഉള്ളിൽ ഉള്ളിലാണ്.
ദൂരപരിധി ലംഘിച്ചുകൊണ്ട് അനുവാദം നൽകിയിരിക്കുന്ന അധികൃതരുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് കെട്ടിടത്തിന് മാറ്റങ്ങൾ വരുത്തിയും ഉത്തരവു കരസ്ഥമാക്കിയിരിക്കുന്ന നിയമപരഹിതമായ നടപടിക്കെതിരെ സമീപവാസികൾ പ്രതിഷേധിക്കുകയാണ്. നിരവധി യാത്രക്കാരരും കുടുംബങ്ങളും പുത്തൂർ ടൗണിലെ സമീപത്ത് തന്നെയുള്ള സ്ഥലത്ത് ബിവറേജ് ഔട്ടിലറ്റ് മാറ്റി സ്ഥാപിക്കുന്നത് പ്രതിഷേധാർഹമാണന്ന്സംഘടിച്ചവർ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.